Local

പെരുവയൽ ഖാദി കേന്ദ്രം കെട്ടിട ശിലാസ്ഥാപനം പി ജയരാജൻ നിർവ്വഹിച്ചു

പെരുവയൽ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലിൽ ഖാദി ബോർഡ് ഉടമസ്ഥതയിലുള്ള 90 സെന്റ് സ്ഥലത്താണ് ഖാദി കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. ഇവിടെ നിലവിൽ 24 സ്ഥിരം ജീവനക്കാർ ജോലി ചെയ്തു വരുന്നുണ്ട്.

പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മാധവൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി റീന, എം.എം പ്രസാദ് സംസാരിച്ചു. പ്രോജക്ട് ഓഫീസർ കെ ഷിബി സ്വാഗതവും സ്വാഗത സംഘം ചെയർമാൻ വി.കെ ജിതേഷ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!