Kerala

കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്; ഒരു കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

കോഴിക്കോട്; കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ നോക്കിയ യുവാവിനെ പിടികൂടി. ഒരു കോടി രൂപ വിലവരുന്ന സ്വർണമാണ് നൗഫൽ പുത്തൻകോട്ട് എന്ന യുവാവിന്റെ കൈവശം നിന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്മെന്റർ പിടികൂടിയത്.

890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും. ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ സ്വർണമിശ്രിതം കണ്ടെടുത്തിരുന്നു. സ്വർണം പിടികൂടുമെന്നായപ്പോൾ കൊണ്ടുവന്നയാൾ ഉപേക്ഷിച്ചതാണിതെന്നാണ് നിഗമനം. 1.7 കിലോ സ്വർണമിശ്രിതത്തിൽ നിന്ന് ഒന്നര കിലോ സ്വർണം വേർതിരിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!