Trending

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയായേക്കും; ഹൈക്കോടതി അനുമതി തേടും

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണ. നിലവിലുള്ള 5 രൂപയിൽ നിന്ന് ബുക്കിങ് ഫീസ് 10 രൂപയാക്കാനാണ് ബോർഡ് ആലോചിക്കുന്നത്. നിരക്ക് വർധന നടപ്പിലാക്കുന്നതിനായി ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടും.

പമ്പയിലെ ശുചിമുറികൾ പൂർണമായും ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഈ നിരക്ക് വർധനയെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഫീസ് വർധന പരാതികൾക്ക് ഇടയാക്കുമെന്ന് ഭരണസമിതിയിൽ അഭിപ്രായമുയർന്നെങ്കിലും ഭക്തർക്ക് ഗുണകരമാകുന്ന തീരുമാനമാണിതെന്ന നിലപാടാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്വീകരിച്ചത്.

ശബരിമലയിൽ തുലാമാസ പൂജയോടനുബന്ധിച്ച് സന്നിധാനത്തെ മുറികൾ അതിവേഗം കൂട്ടത്തോടെ ബുക്ക് ചെയ്തുപോയ സംഭവത്തിൽ തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കുമെന്നും കെ. ജയകുമാർ വ്യക്തമാക്കി. ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്യുന്നതിനായി ഏജന്റുമാരെ ഉപയോഗിച്ചെന്നും ഇതിനാൽ സാധാരണക്കാരായ ഭക്തർക്ക് മുറികൾ ലഭിക്കുന്നില്ലെന്നുമുള്ള പരാതികളെത്തുടർന്നാണ് ദേവസ്വം ബോർഡിന്റെ ഈ നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!