പുൽവാമ സംഭവത്തിൽ പ്രതിപക്ഷം മാപ്പ്​ പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ചോദ്യംചെയ്​ത്​ ശശി തരൂർ

0
98
BJP MPs Want Shashi Tharoor Out As Panel Chief Over Facebook Summons Row

പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ്​ മാപ്പ്​ പറയേണ്ടതെന്ന്​ ശശി തരൂർ എം.പി. പ്രതിപക്ഷം മാപ്പ്​ പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ചോദ്യംചെയ്യുകയായിരുന്നു അദ്ദേഹം.എന്തിനൊക്കെയാണ്​ മാപ്പ്​ പറയേണ്ടതെന്ന്​ താൻ ആലോചിക്കുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

‘എന്തിനൊക്കെയാണ്​ ഞങ്ങൾ മാപ്പ്​ പറയേണ്ടതെന്ന്​ കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനോ? ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാതെ രാജ്യത്തി​െൻറ കൊടിക്കീഴിൽ അണിനിരന്നതിനോ​? നമ്മുടെ രക്തസാക്ഷികളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചതിനോ?-എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു

വെള്ളിയാഴ്​ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, പാകിസ്ഥാൻ മന്ത്രിയുടെ അവകാശവാദത്തെ പരാമർശിച്ച്​ പുൽവാമയിൽ പ്രതിപക്ഷം മാപ്പ്​ പറയണമെന്ന്​ ആവശ്യ​െപ്പട്ടിരുന്നു. പുൽവാമ ആക്രമണത്തിന് ഉത്തരവാദി ത​െൻറ രാജ്യമാണെന്നായിരുന്നു പാക്​ മന്ത്രി പറഞ്ഞത്​. ‘പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന്​ സമ്മതിച്ചിട്ടുണ്ട്. അന്ന്​ ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ച് സംസാരിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം’ -ജാവദേക്കർ ട്വീറ്റ് ചെയ്​തു. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു തരൂർ.
പുൽവാമയിൽ ചാവേർ സംഘത്തി​െൻറ കാർ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ച​ുകയറ്റിയതിനെ തുടർന്ന്​ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here