നിര്‍ണായക മത്സരത്തില്‍ കാലിടറലോടെ ഡെല്‍ഹി

0
178
DC vs MI head-to-head in IPL: Delhi Capitals vs Mumbai Indians stats ahead  of their IPL 2020 2nd leg

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ കാലിടറലോടെ ഡെല്‍ഹി. ഗ്രൂപ്പ് തല മത്സരങ്ങള്‍ അവസാന ഘട്ടത്തോടടുക്കുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന് വിജയം അനിവാര്യമാണെന്നിരിക്കേ എതിരാളികളായ മുംബൈ ഇന്‍ഡ്യന്‍സിനെതിരെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ശ്രേയസ് അയ്യര്‍ 25 ഉം ഋഷഭ് പന്ത് 21 റണ്‍സെടുത്തു. മുബൈക്ക് വേണ്ടി ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും 3 വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ വിക്കറ്റ് നേട്ടത്തില്‍ റബാഡയെ പിന്‍തള്ളി ബുംറ ഒന്നാമതെത്തി.

14 പോയന്റോടുകൂടി ഡെല്‍ഹി മൂന്നാം സ്ഥാനത്താണുള്ളതെങ്കിലും 12 പോയന്റ് വീതമുള്ള പഞ്ചാബും രാജസ്ഥാനും വിജയിച്ചാല്‍ ഡെല്‍ഹിയുടെ നില പരുങ്ങലിലാവും. മുംബൈ നിലവില്‍ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here