കുന്ദമംഗലം: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായവും നിത്യ ഉപയോഗ സാധനങ്ങളും വിതരണം ചെയ്തു. ഇത്തവണ പ്രളയത്തിൽ നാശ നഷ്ടമുണ്ടായവരിൽ കുന്ദമംഗലം പ്രദേശത്ത് ഏറ്റവും അധികം ബാധിച്ചവരെ തേടി കണ്ടെത്തി തിരഞ്ഞെടുത്താണ് സഹായം നൽകിയത്.
പരിപാടി കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിസാം.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ദുരിത ബാധിതർക്കായുള്ള സഹായം അദ്ദേഹം കൈമാറി. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം മുസ്തഫ അധ്യക്ഷത വഹിച്ചു. അഡ്വ പ്രദീഷൻ,ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകരായ അഡ്വ.നിഷിനി,അഡ്വ. സുലൈഖ, അഡ്വ. ധർമ്മരാജൻ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ.ജുനൈദ് പരിപാടിയ്ക്ക് സ്വാഗതം പറഞ്ഞു