ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന് അമ്മയെ കഴുത്തറുത്തു കൊന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് പ്രതി കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി രാത്രിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മകന് ജിതിന്‍ബാബു (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിന്.
കൊലപാതകത്തിന് ശേഷം അയല്പക്കത്തേക്ക് ഫോൺ വിളിച്ച് വീട്ടിൽ വന്നാൽ ഒരു സംഭവം കാണാമെന്ന് മദ്യലഹരിയിൽ വിളിച്ചു പറയുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചിതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗ്രിൽ പൊളിച്ച് അകത്ത് കടന്നപ്പോയേക്കും കുഞ്ഞന്നാമ്മ മരണപ്പെട്ടിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പോലിസ് വീട്ടിലും പരിസരത്തും പരിശോധനകൾ നടത്തി