മലപ്പുറം: മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.വി അന്‍വര്‍ എം.എല്‍.എ. എസ്.പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ലൈഫ് മിഷന്‍ അട്ടിമറിക്കാന്‍ മലപ്പുറം എസ്.പി ശ്രമിക്കുന്നുവെന്നും ആരോപണം.
മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് മരം മുറിച്ചു കടത്തിയെന്നാണ് പി.വി അന്‍വര്‍ ആരോപിക്കുന്നത്. എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ കൂട്ടുനിന്നു. മറുനാടന്‍ ഷാജന്‍ സ്‌കറിയയില്‍നിന്ന് എം.ആര്‍ അജിത്കുമാര്‍ രണ്ട് കോടി കൈക്കൂലി വാങ്ങിയെന്നും അന്‍വര്‍ ആരോപിച്ചു.
എ.ഡി.ജി.പി സര്‍ക്കാര്‍ നയത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണം. എസ്.പിക്കും എ.ഡി.ജി.പിക്കുമെതിരെ കോടതിയെ സമീപിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.