കുന്ദമംഗലം : കുന്ദമംഗലം പ്രസ്സ് ക്ലബ്ബിൽ വാർഷിക ജനറൽ ബോഡിയോഗം നടത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.പ്രസിഡന്റ് ആയി ബഷീർ പുതുക്കുടി (എൻലൈറ്റ് ന്യൂസ്),വൈസ് പ്രസിഡന്റ് ആയി സർവ്വദമനൻ കുന്ദമംഗലം (ദീപിക), സെക്രട്ടറിയായി മുഹമ്മദ് ഷാജി (മംഗളം),ജോ. സെക്രട്ടറി യായി ഹബീബ് കാരന്തൂർ (ചന്ദ്രിക) ട്രഷററായി എം. സിബ്ഗത്തുള്ള ജനശബ്ദം എന്നിവരെ തെരഞ്ഞെടുത്തു. കാരന്തൂർ അജ്വ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗം അഡ്വക്കറ്റ് പി. ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് രവീന്ദ്രൻ കുന്ദമംഗലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ കുന്ദമംഗലം റിപ്പോർട്ട് അവതരിപ്പിച്ചു. എ ഹരിദാസൻ മാസ്റ്റർ, പി. ശ്രീനിവാസൻ,ബഷീർ പുതുക്കുടി,എം. സി ബഗത്തുള്ള, മുസ്തഫ നുസ് രി, ലാൽ കുന്ദമംഗലം, കെ.എം.എ റഹ്മാൻ, അൻഫാസ് കാരന്തൂർ, ഡാനിഷ് , പി ഫൈസൽ, സുജിത്ത് കളരികണ്ടി, മുഹമ്മദ് മാസ്റ്റർ, സബീഹ്.എം എന്നിവർ പ്രസംഗിച്ചു. നാസർ കാരന്തൂർ നന്ദിയും പറഞ്ഞു.
കുന്ദമംഗലം പ്രസ്സ് ക്ലബ്ബിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

