Kerala kerala Local

ഓപ്പറേഷന്‍ തൂഫാന്‍: കുന്ദമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

കുന്ദമംഗലം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കുന്ദമംഗലം പൊലീസ് നടത്തിയ ശക്തമായ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ദേശീയപാതയിലെ സിന്ധു തിയേറ്ററിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 2.21 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്.
പുളിക്കല്‍ റിസാന മന്‍സില്‍ റിഷാബ് (35) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് 2.21 ഗ്രാം എംഡിഎംഎ കണ്ടെടുത്ത് പിടിച്ചെടുത്തത്.
പ്രാഥമിക അന്വേഷണത്തില്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് എംഡിഎംഎ വിതരണം നടത്തുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. വലിയ ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയായിരിക്കാമെന്ന നിലയില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിലോക്കണക്കിന് എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരി വസ്തുക്കളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയിലുടനീളം പൊലീസ്, ഡാന്‍സാഫ് ഉള്‍പ്പെടെയുള്ള പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ലഹരിക്കടത്തിലും വിതരണത്തിലും ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുകയും പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.എസ് ഐ ബാലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എംഡിഎംഐ പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!