എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടി മികച്ച വിജയം നേടി കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍. 98. 46 ശതമാനം വിജയമാണ് സ്‌കൂള്‍ കൈവരിച്ചത്. 715 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതില്‍ 704 പേരും വിജയിച്ചു. 85 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ തവണത്തെ ഫലത്തേക്കാള്‍ ഒരു ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയം. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ 95 ശതമാനത്തിന് മുകളില്‍ വിജയം നേടുന്നത്.
എസ്എസ്എല്‍സി ഫലം; 98.46 ശതമാനം വിജയം നേടി കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍

