എസ്എസ്എല്‍സി ഫലം; മികച്ച വിജയം നേടി ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍

0
171

ആരാമ്പ്രം; എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച ഫലം നേടി ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍. 99.41 ശതമാനം വിജയമാണ് സ്‌കൂള്‍ കരസ്ഥമാക്കിയത്. 683 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതില്‍ നാലുപേര്‍ മാത്രമാണ് പരാജയപ്പെട്ടത്. 78 കുട്ടികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞതവണ ഇത് 64 ആയിരുന്നു. കഴിഞ്ഞ തവണ 98 ശതമാനമുള്ള വിജയമാണ് ചക്കാലക്കല്‍ 99.41 ആക്കി ഉയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here