News Trending

എസ്എസ്എല്‍സി ഫലം; 98.46 ശതമാനം വിജയം നേടി കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടി മികച്ച വിജയം നേടി കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍. 98. 46 ശതമാനം വിജയമാണ് സ്‌കൂള്‍ കൈവരിച്ചത്. 715 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതില്‍ 704 പേരും വിജയിച്ചു. 85 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ തവണത്തെ ഫലത്തേക്കാള്‍ ഒരു ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയം. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ 95 ശതമാനത്തിന് മുകളില്‍ വിജയം നേടുന്നത്.

error: Protected Content !!