Kerala

‘പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിട്ടുണ്ട്, ദയവായി എടുത്തു കൊണ്ട് പോവുക’; വി.കെ പ്രശാന്ത് എംഎൽഎയുടെ കുറിപ്പ് വൈറൽ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേക്കുള്ള പൊതിച്ചോറ് ശേഖരിക്കാനെത്തിയപ്പോൾ ഉണ്ടായ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് വി കെ പ്രശാന്ത് എംഎൽഎ. ഡിവൈഎഫ്ഐ ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള വീട്ടിൽ പൊതിച്ചോറ് ശേഖരിക്കാൻ എത്തിയപ്പോൾ ഗേറ്റിൽ വീട്ടുടമ പതിപ്പിച്ച നോട്ടീസാണ് വി.കെ പ്രശാന്തിൻറെ ഫേസ്ബുക്ക് പോസ്റ്റിന് ആധാരം.

“പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിട്ടുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക”- ഇതായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. മറ്റ് അത്യാവശ്യത്തിന് പോകേണ്ടിവന്നെങ്കിലും നേരത്തെ ഏറ്റിരുന്നതുപോലെ പൊതിച്ചോറ് തയ്യാറാക്കിവെക്കാൻ വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഇത്തരം സുമനസുകൾ ഉള്ളതുകൊണ്ടാണ് ഹൃദയപൂർവ്വം എന്ന പരിപാടി മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് എംഎൽഎയുടെ പോസ്റ്റിനടിയിൽ നിരവധി പേർ കമൻറ് ചെയ്തിട്ടുണ്ട്.

എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ഇന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതണം ചെയ്യേണ്ടത് DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു അത്.

“പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ് ”

ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ്…
ഹൃദയാഭിവാദ്യങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!