Kerala News

പരസ്യമായി നേതൃത്വത്തിനെതിരെ; വിഴുപ്പലക്കലിന് നിന്നു കൊടുക്കില്ലെന്നും ശോഭ സുരേന്ദ്രന്‍

Shobha Surendran under consideration for NCW chairperson post: Reports | Shobha  Surendran

ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെയാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്, പാര്‍ട്ടിയിലെ കീഴ്‌വഴക്കം ലംഘിച്ചുള്ള നടപടിയാണിതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. ആരുടേയും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല. കാര്യങ്ങള്‍ ഒളിച്ചുവെക്കാനും ഒരുക്കമല്ല. പൊതുരംഗത്ത് തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. വാളയാര്‍ കേസില്‍ സമരത്തിലുളള മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ശോഭ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. വിട്ടുനില്‍ക്കുന്നതിനാലാണ് ദേശീയ നേതൃത്വം പരിഗണിക്കാതിരുന്നതെന്ന് സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!