കോവിഡ് 19; അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്ത് മുനവ്വറലി തങ്ങളും ഹമീദലി തങ്ങളും

0
75

മലപ്പുറം: കോവിഡ്- 19- നെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ക് ഡൗണില്‍ പ്രയാസപ്പെടുന്നവര്‍ക്കായി, പാണക്കാട് യൂണിറ്റ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ ഭക്ഷണ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഹമീദലി ശിഹാബ് തങ്ങളും. 350 കിറ്റുകളാണ് പാണക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തത്.

കൗണ്‍സിലര്‍ പരി മജീദ്, പി.കെ ഇസ്ഹാഖ്, ആത്തിഫ് പാണക്കാട്, ഖമറുദീന്‍ മച്ചില്‍, ഹുസൈന്‍ കോയ തങ്ങള്‍, റഹീം മച്ചില്‍, ചേക്കു കുരുണിയന്‍, എന്നിവരും വിതരണത്തിന് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here