Kerala kerala

നിയമസഭ അന്തര്‍ദേശീയ പുസ്തകോത്സവം: യുവാക്കളെ ആകര്‍ഷിക്കാന്‍ സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ അന്തര്‍ദേശീയ പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ ഒരു പോസ്റ്റ് പങ്കുവെച്ചു.

ഏഴു മുതല്‍ 13 വരെ നടക്കുന്ന ഈ ഉത്സവത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
‘ഹലോ ഗയ്‌സ്… ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ്… ഉത്സവമാണ്… കലാ സാംസ്‌കാരിക നമ്മേളനങ്ങളുടെ, നിറവാര്‍ന്ന വര്‍ണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് … ഇനിയും നിയമസഭ കാണാത്തവര്‍ക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതല്‍ 13 വരെ നിങ്ങള്‍ക്കും കയറാം …. Come On all And enjoy….’ എന്നാണ് സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ന്യൂ ജനറേഷന്‍ വാക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

നിയമസഭയുടെ അകത്തളങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും സ്പീക്കര്‍ അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!