‘ഗാന്ധി അവസാനത്തെ പിടിവള്ളി, ലോക സ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം’, പുസ്തകം പ്രകാശനം ചെയ്തു

0
37

പെരിങ്ങൊളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഡെപ്യൂട്ടി ഹെഡ് മാസ്റ്ററായി വിരമിച്ച ശ്രീ വി സുരേന്ദ്രൻ മാസ്റ്റർ രചിച്ച ” ഗാന്ധി അവസാനത്തെ പിടിവള്ളി , ലോക സ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം ” എന്ന പുസ്തകത്തിന്റെ പ്രകാശനം അഡ്വ പി ടി എ റഹിം എം എൽ എ കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ശ്രീ ജെ പ്രസാദിന് പുസ്തകത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. കൊണിയഞ്ചേരി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ ഗാന്ധിയനുമായ ശ്രീ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ഗൃഹം സെക്രട്ടറി ശ്രീ യു രാമചന്ദ്രൻ പുസ്തകം വിലയിരുത്തി സംസാരിച്ചു.

ശ്രീമാന്മാർ വി രാജഗോപാൽ, ശ്രീ രാധാകൃഷ്ണൻ ,ശ്രീ വി എൻ കൃഷ്ണൻ , ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ എൻ അബൂബക്കർ , ടി പി മാധവൻ, പഞ്ചായത്ത് മെംബർമാർ പ്രീതി , സുഹറ, അനിൽ കുമാർ , വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ തളത്തിൽ ചക്രായുധൻ , ഷിജേഷ് മാങ്കുനി, മണിവർണൻ, ആർ വി ജാഫർ എന്നിവർ ആശംസകൾ അർപിച്ചു. സുരേന്ദ്രൻ മാസ്റ്റർ മറുവാക്ക് ചൊല്പി. സ്വാഗത സംഘം കൺവീനർ പി മുരളീധരൻ സ്വാഗതവും ട്രഷറർ ശ്രീ വിപി ലെനീഷ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here