Kerala News

ഹലാൽ വിവാദം; മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വർഗ്ഗീയ വാദികളുടെ ഗൂഢാലോചന വ്യാജപ്രചാരണത്തിനെതിരെ സുനില്‍ പി. ഇളയിടം

ഹലാല്‍ ഭക്ഷണത്തിന്റ പേരിൽ വ്യാജ പ്രചാരണം തന്റെ പേരിൽ നടത്തുന്നവര്‍ക്കെതിരെ ഇടതുചിന്തകന്‍ സുനില്‍ പി ഇളയിടം

‘മതത്തിന്റെ പേരിലുള്ള വേര്‍തിരിവുണ്ടാക്കുന്ന ഭക്ഷണ രീതിയാണ് ഹലാല്‍. ഹലാല്‍ ഭക്ഷണ രീതി പ്രാകൃതം’ എന്നാണ് ഇളയിടത്തിന്റെ വാക്കുകള്‍ എന്ന പേരില്‍ ചിത്രം സഹിതം പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ഇളയിടം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എൻ്റെ ചിത്രവും പേരും ഉപയോഗിച്ച് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതായി അറിഞ്ഞു. ഇത് വ്യാജമാണ്. വർഗ്ഗീയ വാദികൾ കെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നു. ബന്ധപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുന്നതാണ്.
സമൂഹത്തിൽ മതവിദ്വേഷവും വർഗ്ഗീയമായ ചേരിതിരിവും സൃഷ്ടിക്കാൻ ഹൈന്ദവ വർഗ്ഗീയവാദികൾ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വർഗ്ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നിൽ. മതത്തിൻ്റെ പേരിൽ വെറുപ്പ് വിതയ്ക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവൻ ആളുകളും ഒത്തുചേർന്ന് ആ ഗൂഢാലോചനയെ എതിർത്തു തോൽപ്പിക്കണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!