കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു . കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്( 35) ആണ് മരിച്ചത്. നവാസിന്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാന്‍ എത്തിയപ്പോഴാണ് നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രി ആയിരുന്നു ആക്രമണം. സംഭവത്തില്‍ ഒന്നാംപ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉള്‍പ്പെടെ നാലു പ്രതികള്‍ പിടിയിലായിട്ടുണ്ട്. സദ്ദാം ആണ് നവാസിനെ കുത്തിയത്.
സഹോദരനെ മര്‍ദിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; നാലു പേര് പിടിയില്‍

