Kerala

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

കോഴിക്കോട്: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് ആവശ്യപ്പെടുന്നത്. ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും രമ്യ ഹരിദാസ് അവഹേളിച്ചുവെന്നും വിമർശനം. കെപിസിസി വൈസ് പ്രസിഡന്റ് പദവിക്ക് രമ്യ അർഹയല്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. രമ്യയെ മാറ്റിനിർത്തിയില്ലെങ്കിൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.

കോൺഗ്രസ് നേതൃത്വം ആർജ്ജവം കാണിക്കണമെന്നും ഷാജിർ അറാഫത്ത് പറയുന്നു. തിരുവനന്തപുരം ചിറയിൻകീഴിലെ കയ്യാങ്കളിയ്ക്ക് പിന്നാലെ, സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് എംഎൽ‌എ രമ്യാ ഹരിദാസ് നടത്തിയ നീക്കങ്ങളിൽ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. സ്റ്റാഫ് നിയമനത്തിൽ രമ്യ കത്ത് നൽകിയെങ്കിൽ അത് അഭികാമ്യമല്ലെന്നും, കയ്യാങ്കളി പാർട്ടിയ്ക്ക് സൽപേര് ഉണ്ടാക്കിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!