Trending

വിദ്യാർഥി സമരത്തിലെ പൊലീസ് അതിക്രമം; ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്

ഡൽഹി: സിജെപി വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ എസ്ഐടിയെ നിയമിക്കണമെന്ന ആവശ്യത്തിൽ അനൂകൂല നിലപാടുമായി സുപ്രീം കോടതി. സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സിജെപി സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെയും സംസ്ഥാനങ്ങളുടെയും മറുപടി ലഭിച്ച ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിൽ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു.

സ്വതന്ത്ര അന്വേഷണത്തിന് എതിരല്ലെന്ന് കേന്ദ്ര സര്‍ക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി റിമാന്‍ഡ് ചെയ്ത പതിനെട്ട് വയസില്‍ താഴെയുള്ളവരെ വിട്ടയയ്ക്കണം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് എതിരായ കേസുകള്‍ സര്‍ക്കാരിന് പരിശോധിക്കാം, പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഡേറ്റയും സംരക്ഷിക്കണം, പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വ്യക്തി വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി പൊലീസിന് നിർദേശം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!