സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. ബിയറും വൈനും മാത്രം വിൽക്കും. എന്നാൽ വിദേശമദ്യം വിൽക്കേണ്ടതില്ലെന്നാണ് ബാറുടമകളുടെ തീരുമാനം. വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകൾ അടച്ചിട്ടത്.
എന്നാൽ ബിയറിന്റേയും വൈനിന്റേയും വെയർഹൗസ് മാർജിൻ നേരത്തെ വർധിപ്പിച്ചിരുന്നില്ല. ഒപ്പം ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാൻ പോവുകയാണ്. കാലാവധി അവസാനിച്ചാൽ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാർ ഉടമകൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.
ബാറുകള്‍ തുറക്കുന്നു , ബിയര്‍ മാത്രം; വിദേശ മദ്യം വില്‍ക്കില്ല

