Kerala News

ആനി ശിവയ്ക്ക് സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ് ; കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാം

കേരളാ പോലീസില്‍ സബ് ഇന്‍സ്‌പെക്ട്ടറായി ജോലി നേടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ്ക്ക് ഇനി കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാം. കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാന്‍ അവസരം വേണമെന്ന മുന്‍ ആവശ്യം പരിഗണിച്ചാണ് സ്ഥലം മാറ്റം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലായിരിക്കും ഇനി ആനിയുടെ സേവനം ലഭ്യമാവുക. ഡിജിപിയുടെ ഇടപെടലാണ് ആനിക്ക് തുണയായത്.18 ജൂണില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ആനിയെ വര്‍ക്കലയില്‍ നിന്നും എറണാകുളത്തേക്ക് മാറ്റിയത്.

വീട്ടുകാരാലും ഭര്‍ത്താവിനാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലായ പെണ്‍കുട്ടിയായിരുന്നിടത്ത് നിന്നും വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എന്ന നിലയിലേക്കുള്ള തന്റെ വളര്‍ച്ച വ്യക്തമാക്കി ആനി തന്നെയായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. കേരളത്തില്‍ ഭര്‍തൃപീഡന വാര്‍ത്തകള്‍ ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് ആനിയുടെ അതിജീവനം പുറത്ത് വരുന്നത്. പൊതു സമൂഹം ആനിയെ ഇരുകൈകളും നീട്ടി സ്വീകരിക്കുയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!