Kerala

എടപ്പാളില്‍ സാമൂഹിക വ്യാപന ആശങ്ക രണ്ട് ഡോക്ടര്‍മാർക്ക് കോവിഡ്

മലപ്പുറം: ജില്ലയിലെ എടപ്പാളില്‍ കോവിഡ്-19 സാമൂഹിക വ്യാപന ആശങ്ക. രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് അടക്കം അഞ്ചുപേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരും മൂന്നുപേര്‍ നഴ്‌സുമാരുമാണ്. ഇന്നലെ എടപ്പാളില്‍ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എടപ്പാളില്‍ നാലഞ്ചു പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചു. അവരുടെ സ്രവം എടുത്ത് ടെസ്റ്റ് നടത്തി ജനങ്ങളിലുള്ള ആശങ്ക അകറ്റും. സമൂഹവ്യാപനം ഒഴിവാക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹായ സഹകരണങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും ഒരാളുടെ ഭാഗത്തുനിന്ന് വരുന്ന അശ്രദ്ധ ഒരുപാട് പേര്‍ക്ക് രോഗം നല്‍കുന്നതിന് ഇടയാക്കും. അതൊഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടെന്ന് പറയാന്‍ കഴിയില്ല. പക്ഷെ ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടു എന്നാണ് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിടെ എടപ്പാള്‍ വട്ടംകുളം മേഖലയില്‍ പത്തുപേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇതാണ് ജില്ലയെ ആശങ്കപ്പെടുത്തുന്നത്. രണ്ട് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍, വീട്ടമ്മ, ബാങ്ക് ഉദ്യോഗസ്ഥ എന്നിവരുമുണ്ട്. മാത്രമല്ല, രോഗം സ്ഥിരീകരിച്ച ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുമില്ല. ഇതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇതോടൊപ്പം കരിപ്പുര്‍ വിമാനത്താവളത്തിലെ രണ്ടു ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ സ്വദേശിക്ക് ക്വാറന്റൈനിനു ശേഷം പുറത്തിറങ്ങിയതിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. 47 പേര്‍ക്കാണ് ഞായറാഴ്ച മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. 246 പേര്‍ ചികിത്സയിലുമുണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!