Kerala kerala

മലയാറ്റൂരില്‍ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി.

കൊച്ചി: മലയാറ്റൂരില്‍ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. കെ.എ.പിയിലെ പൊലീസുകാരനായ അതിരമ്പുഴ സ്വദേശി നിതിനെയാണ് പിക്കപ്പ് വാനിടിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിധിനെ വയറില്‍ ശസ്ത്രക്രിയ നടത്തി. ഇദ്ദേഹം അപകടനില തരണം ചെയ്തു.

ഇന്നലെ രാത്രി മലയാറ്റൂരില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുകയായിരുന്നു നിതിന്‍. റോഡരികിലൂടെ നടന്ന് വരുമ്പോള്‍ എതിരെയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടിച്ച പിക്കപ്പ് വാന്‍ തിരിച്ചറിഞ്ഞതായി കാലടി എസ്.എച്ച്.ഒ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!