Kerala News

കേരളത്തിലിന്നുള്ള സൗഹാര്‍ദ്ദപരമായ അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യം ; കേരള സ്റ്റോറി ബഹിഷ്കരിക്കണം; സജി ചെറിയാൻ

കേരളത്തിലെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ദ കേരള സ്റ്റോറി’ എന്ന സിനിമ ബഹിഷ്‌കരിക്കണമെന്ന് ചലച്ചിത്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘപരിവാറിന് വേണ്ടി തയാറാക്കിയ സിനിമയാണിതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.

മറ്റു പല സംസ്ഥാനങ്ങളിലേ പോലെ നാട് കലാപ കലുഷിതമാക്കി രാഷ്ട്രീയ മുന്നേറ്റം നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കേരളത്തിലെ മതനിരപേക്ഷ മനസുള്ളവര്‍ ഒന്നടങ്കം സിനിമ ബഹിഷ്‌കരിക്കണം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

നേരത്തെ, കേരള സ്റ്റോറിക്ക് പ്രദർശാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടിരുന്നു.
സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!