പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അൻവർ സാദത്തിനെ (45) താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഈങ്ങാപ്പുഴയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയനാട് സ്വദേശിയായ പെൺകുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോഴാണ് പ്രതി പീഡിപ്പിച്ചത്. ഇപ്പോൾ 16 വയസ്സായ പെൺകുട്ടി കൗൺസിലിങ്ങിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയത്.
16 കാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

