Trending

കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ആവേശമായി പതാക കൊടിമര ജാഥകൾ

കുന്ദമംഗലം: നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി വ്യാഴം നടക്കുന്ന കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിന്റെ പതാക, കൊടിമര ജാഥകൾ ആവേശമായി. ഒളവണ്ണ കോന്തനാരിയിൽ നിന്നും ആരംഭിച്ച പതാക ജാഥ അഡ്വ.N ശംസുദ്ധീൻ MLA മണ്ഡലം പ്രസിഡണ്ട് എം.ബാബുമോന് പതാക കൈമാറി ഉദ്ഫാടനം ചെയ്തു.ഷംസുദ്ധീൻ പൂളേങ്കര അദ്ധ്യക്ഷത വഹിച്ചു.കെ കെ കോയ ,സി മരക്കാരുട്ടി ,കെ.എസ് അലവി, വി പി സലീം, കെ.വി.ഷക്കീർ ,പ്രസംഗിച്ചു.ടി പി എം സാദിഖ് സ്വാഗതം പറഞ്ഞു .ചാത്തമംഗലത്ത് നിന്ന് ആരംഭിച്ച കൊടിമര ജാഥ മുസ്ലീം ലീഗ് ജില്ല ജന:സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ നിയോജക മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി ഒ എം നൗഷാദിന് കൈമാറി ഉദ്ഘാടനം ചെയ്തു.പി കെ ഹക്കീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.എ ഖാദർ മാസ്റ്റർ, എൻ പി ഹംസ മാസ്റ്റർ, എൻ എം ഹുസ്സയിൻ, ഒ.ഹുസ്സയിൻ, അഹമ്മദ് കുട്ടി അരയങ്കോട് പ്രസംഗിച്ചു.നിയാസ് കള്ളൻ തോട് സ്വാഗതവും റസാഖ് പുള്ള നൂർ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ കെ.ജാഫർ സാദിക്ക്, സലീം കുറ്റിക്കാട്ടൂർ, നൗഷാദ് പുത്തൂർ മടം, കുഞ്ഞിമരക്കാർ മലയമ്മ, റഷീദ് മൂർക്കനാട് ,ഒ സലിം ,ഉനൈസ് പെരുവയൽ, Km ഷാഫി, സമദ് പെരുമണ്ണ, ഷാക്കിർ പാറയിൽ ‘ഷമീർ പാഴൂർ, അൻസാർ പെരുവയൽ, നേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!