പുള്ളന്നൂര്‍ ന്യൂ ഗവ. എല്‍. പി. സ്കൂളിലെ കുട്ടികള്‍ വ്യത്യസ്ത വിഷയങ്ങളില്‍ തയ്യാറാക്കിയ വിവിധ തരം കയ്യെഴുത്ത് പതിപ്പുകള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു. തിപ്പുകളുടെ പ്രദര്‍ശനോദ്ഘാടനം സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്, ടി.ടി.മൊയ്തീന് കോയ നിര്‍വ്വഹിച്ചു. ഒന്നാം ക്ലാസിലെ ‘കുഞ്ഞെഴുത്ത് ‘, ‘മിന്നാമിന്നി ‘, രണ്ടാം ക്ലാസിലെ ‘സംഖ്യാ ഗാനപതിപ്പ്’, ‘വീടുകള്‍ പലതരം ‘, മൂന്നാം ക്ലാസിലെ ‘നിറമുള്ള കാഴ്ചകള്‍ ‘, ‘ബാപ്പുജി’, നാലാം ക്ലാസിലെ ‘അവധിക്കാല വിശേഷങ്ങള്‍’, ‘ഓണം പൊന്നോണം’, അറബി പതിപ്പായ ”അല്‍ ബാബ്’, ‘അല്‍ ഐന്‍’, എന്നിവ പതിപ്പുകളില്‍ ചിലതാണ്. 50 ല്‍ പരം പതിപ്പുകളാണ് കുട്ടികളുടെ സര്‍ഗ്ഗ സൃഷ്ടിയില്‍ പിറന്നത്.കുട്ടികളും അധ്യാപകരും പ്രദര്‍ശനം ഒരുക്കി. ഹെഡ്മിസ്ട്രസ്സ് പുഷപലത ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് ശാന്ത ടീച്ചര്‍, മഞ്ജുഷ, ഷാനിബ, സിദ്ധീഖ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.