അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെയും അമ്മയെയും കോടതിയില്‍ ഹാജരാക്കി

0
1254

വെള്ളന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കൊല്ലാറമ്പത്ത് വീട്ടില്‍ രഗിലേഷിനെയും അമ്മയെയും ഇന്ന് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി . കുന്ദമംഗലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിസാമിന്റെ മുന്നിലാണ് പ്രതികളെ ഹാജരാക്കിയിരിക്കുന്നത്. 304 ബി, 498 എ, 306 എന്നീ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

നിജിന(23) ഒന്‍പത് മാസം പ്രായമുള്ള മകന്‍ എന്നിവരായിരുന്നു മരിച്ചത്. മരണം കൊലപാതകം ആണെന്ന ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ നിജിനയെ സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍ത്താവ് രഗിലേഷും അമ്മയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് മനസ്സിലാവുകയായിരുന്നു. ചില ബന്ധുക്കളും അയല്‍വാസികളും ഇത് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
മാനസികമായി പ്രയാസം അനുഭവപ്പെട്ട നിജിന ആഹ്ത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാമ് കേസിന്റെ ഗതി മാറിയത്. തുടര്‍്‌ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും നിജിനയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉള്ളതായ് കണ്ടെത്തിയിരുന്നു.

വെള്ളന്നൂരില്‍ ബാര്‍ബര്‍ തൊഴിലാളിയായ റെഗിലേഷിന്റെയും നിജിനയുടെയും കല്യാണം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിജിനയുടെ ഈ ദാരുണ അന്ത്യം. 50 പവനോളം സ്വര്‍ണം നല്‍കിയായിരുന്നു വിവാഹം നടന്നിരുന്നത്. എങ്കിലും ഭര്‍ത്താവിന്റെ സഹോദരിക്ക് നല്‍കിയ സ്വര്‍ണത്തിന് തുല്യമായ സ്വര്‍ണം നല്‍കിയില്ല എന്ന കാരണത്താല്‍ പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം മുതല്‍ റെഗിലേഷിന്റെ അമ്മ സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. പിന്നീട് പീഡനം രൂക്ഷമായപ്പോള്‍ നിജിനയുടെ ബന്ധുക്കള്‍ വന്ന് പലതവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വീട്ടിനുള്ളിലെ പീഡനം തുടര്‍ന്നു. മാനസികമായി ഏറെ പ്രയാസപ്പെട്ട നിജിനയെ കാണാതായെന്ന് റെഗിലേഷ് വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീടാണ് വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാജു, പോലീസുകാരായ നിഷ രവീന്ദ്രന്‍, മിഥുന്‍ എന്നിവരാണ് കേസ് അന്വേഷിച്ച പോലീസുകാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here