Local

കേരള സംസ്ഥാന കര്‍ഷക സംഘം ജില്ല സമ്മേളനം 30,1 തിയ്യതികളില്‍ നടക്കും

കുന്ദമംഗലം; കേരള സംസ്ഥാന കര്‍ഷക സംഘം കോഴിക്കോട് ജില്ല സമ്മേളനം നവംബര്‍ 30 ഡിസംബര്‍ 1 തിയ്യതികളില്‍ കുന്ദമംഗലത്ത് വെച്ച് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ടിപി ബാലകൃഷ്ണന്‍ നായര്‍ നഗറില്‍ കെ.എന്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബേബി ജോണ്‍, പി.എന്‍ ഇസ്മായില്‍ , ജോര്‍ജ്ജ് മാത്യു, എന്നിവര്‍ പങ്കെടുക്കും. ഡിസംബര്‍ 1 ന് കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനവും പ്രകടനവും നടക്കും. പൊതുസമ്മേളനം വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യും. ബേബി ജോണ്‍ പി, മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സമ്മേളനത്തോടനുബന്ധിച്ച് 29,30,1 തിയ്യതികളില്‍ കാര്‍ഷിക പ്രദര്‍ശനവും വിപണന മേളയും സംഘടിപ്പിക്കും. മില്‍മ, കഷി വിജ്ഞാന്‍ കേന്ദ്രം, അനര്‍ട്ട്, റെയ്ഡ്‌കോ, സുഭിക്ഷ കുടുംബശ്രീ മിഷന്‍ തുടങ്ങിയവരുടെ സ്റ്റാളുകള്‍ വിപണന മേളയിലുണ്ടാവും. മേള പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി നാടന്‍പാട്ട്, വിവധ കലാപരിപാടികള്‍ അരങ്ങേറും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!