Local

ഹയര്‍ സെക്കന്‍ഡറി തുല്യത വിജയോത്സവം സംഘടിപ്പിച്ചു

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാന്‍ ജില്ലാ സാക്ഷരതാ മിഷന്‍ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി സുരേന്ദ്രന്‍ അധ്യക്ഷനായി.

പരീക്ഷയെഴുതിയ 1224 പഠിതാക്കളില്‍ 1002 പേരാണ് വിജയിച്ചത്. 81.86 ആണ് വിജയ ശതമാനം. ജില്ലയിലെ മുതിര്‍ന്ന പഠിതാവ് വി നാരായണന്‍, ഉന്നത വിജയം നേടിയ പി മുഹ്സിന, സി സൈബല്‍, എന്‍ നദീറ, കെ പി സബീന, എ പി നൗഹല്‍ എന്നിവരെയും തുല്യതാ പരീക്ഷ വിജയിച്ച കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം വി ഗോപി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അംഗം എം എ വിനീഷ എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ ആദരിച്ചു.

ജില്ലാ എന്‍എസ്എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, അസി. കോഓഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍, റിസോഴ്സ് പേഴ്സണ്‍മാരായ വി ഷംസുദ്ദീന്‍, പി പി സാബിറ തുടങ്ങിയവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!