തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിൽ എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിയെ ബലം പ്രയോഗിച്ച് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. കാറിലെത്തിയ സംഘം സാനിയയെ കോളേജിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് രണ്ട് പേനാക്കത്തികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെയാണ് ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തത്.
ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് പ്രതികളെന്നും അവർ ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്കെതിരെ ഉടന്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.