Kerala

കെ.എം ബഷീറിന്റെ മരണം : പൊലീസുകാരെയും സാക്ഷിയാക്കും

തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തി സെർവീസിൽ നിന്നും താൽക്കാലികമായി മാറ്റി നിർത്തപ്പെട്ട മ്യൂസിയം എസ്.ഐ ജയപ്രകാശിനെയും അപകടം നടന്ന ശേഷം ആദ്യം സ്ഥലത്തെത്തിയ എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു .

ശ്രീറാം മദ്യപിച്ചിരുന്നു എന്നു ബോധ്യമായിട്ടും രക്തപരിശോധനയ്ക്കായി നടപടി സ്വീകരിക്കാതെ ഗുരുതരമായി വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള മ്യൂസിയം പൊലീസ് സംഘത്തിനെതിരെ വകപ്പുതല തുടര്‍നടപടിക്കും അന്വേഷണ സംഘം ശുപാര്‍ശ ചെയ്‌തേയ്ക്കും

അമിത വേഗത്തിൽ വന്ന കാർ മാധ്യമപ്രവർത്തകനായ ബഷീറിനെ ഇടിച്ചു വീഴ്ത്തി കൊലപെടുത്തുകയായിരുന്നുവെന്നും വാഹനം ഓടിച്ചിരുന്ന ശ്രീറാം മദ്യപിച്ചിരുന്നു ദൃക്‌സാക്ഷികൾ പറഞ്ഞിട്ടും പോലീസ് ഈ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!