ഐഎഎസ് ചേരിപ്പോര് ശക്തമാകുന്നു; ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങളുമായി എന്‍. പ്രശാന്ത് ഐഎഎസ്
തിരുവനന്തപുരം: പുതിയ തലത്തിലേക്കുയര്‍ന്ന് ഐഎഎസ് ചേരിപ്പോര്. ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എന്‍. പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് എന്‍. പ്രശാന്ത് ചോദിച്ചത്. ഇതിനുശേഷം ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാമെന്ന് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപാലകൃഷ്ണനും പരാതി നല്‍കിയിട്ടില്ല പിന്നെ സര്‍ക്കാറെന്തിനാണ് സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കുന്നത് എന്നതതാണ് ആദ്യ ചോദ്യം. സസ്പെന്‍ഡ് ചെയ്യുന്നതിനും ചാര്‍ജ് മെമ്മോ നല്‍കുന്നതിനും […]