മേലടി ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും കൊഴുക്കല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സമ്പർക്ക പരിപാടിയും കാലിത്തീറ്റ വിതരണവും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്തംഗം എം.പി ബാലൻ, മേപ്പയൂർ ഗ്രാമ പഞ്ചായത്തംഗം കെ.കെ ലീല എന്നിവർ സംസാരിച്ചു.
ഡി എഫ് ഐ ശിജിന, അമ്പിളി എൻ.കെ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ക്ഷീര സംഘം പ്രസിഡന്റ് അനിത കെ.കെ സ്വാഗതവും സെക്രട്ടറി കെ.പി വിജയൻ നന്ദിയും പറഞ്ഞു

