പത്തനംതിട്ടയിൽ നിന്ന് ഒന്നര വര്ഷം മുൻപ് കാണാതായ നൗഷാദ് എന്ന ആളെ ഭാര്യ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് പോലീസ്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാൻ മിസ്സിംഗ് കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി അഫ്‌സാനയെ ചോദ്യം ചെയ്തപ്പോളാണ് കുഴിച്ചിട്ടെന്ന രീതിയിൽ മൊഴി നൽകിയത്
മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തി. നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.മൊഴിയുടെ പശ്ചാത്തലത്തിൽ പൊലീസ് പ്രാഥമികാനേഷ്വണം നടത്തി. അഫ്‌സാനയെ ഉൾപ്പെടുത്തി പൊലീസ് വിദഗ്ധ പരിശോധന നടത്തുന്നുണ്ട്. . എന്നാൽ പരസ്പര വിരുദ്ധമായ ഇവരുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

