ഒന്നര വർഷം മുൻപ് കാണാതായ ഭർത്താവിനെ കൊന്ന് കുഴിച്ചു മൂടി; ഭാര്യ കസ്റ്റഡിയിൽ
പത്തനംതിട്ടയിൽ നിന്ന് ഒന്നര വര്ഷം മുൻപ് കാണാതായ നൗഷാദ് എന്ന ആളെ ഭാര്യ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് പോലീസ്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാൻ മിസ്സിംഗ് കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി അഫ്‌സാനയെ ചോദ്യം ചെയ്തപ്പോളാണ് കുഴിച്ചിട്ടെന്ന രീതിയിൽ മൊഴി നൽകിയത് മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തി. നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. […]
