Trending

കാർത്തികപ്പള്ളി ചെക്യോട്ടിൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി

ഏറാമല ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി ചെക്യോട്ടിൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. പത്താം വാർഡിലെ 102-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവഹിച്ചു. വടകര എം എൽ എ കെ.കെ രമയുടെ ഇടപെടലിന്റെ ഭാഗമായി ശിശു വികസന വകുപ്പിന്റെ 10 ലക്ഷം രൂപയും 4 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫണ്ടും ലഭിച്ചതിനെ തുടർന്നാണ് അങ്കണവാടി നിർമ്മാണം പൂർത്തീകരിച്ചത് .

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എൻ എം വിമല , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ കെ.പി സൗമ്യ , ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ, വടകര ബ്ലോക്ക് സി ഡി പി ഒ ശോഭന, സൂപ്പർവൈസർ ഷൈനി, സി ഡി എസ് മെമ്പർ പുഷ്പ, രാഷട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കർ പ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!