Local

എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷന്‍ സാഹിത്യോത്സവ് പതിമംഗലത്ത് ആരംഭിച്ചു

കുന്ദമംഗലം : മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷന്‍ സാഹിത്യോത്സവ് പതിമംഗലത്ത് ആരംഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നവ കാലത്തെ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് ജീവികളായി പരിണമിക്കുമ്പോള്‍ അതില്‍ നിന്നും വിത്യസ്തമായി വിദ്യാര്‍ത്ഥികളിലെ വാസനകള്‍ പരിഭോശിപ്പിക്കുന്നതിന് എസ് എസ് എഫ് സാഹിത്യോത്സവും കലാലയം സാംസ്‌കാരിക വേദിയും നടത്തുന്ന ശ്രമങ്ങള്‍ ശാഘ നീയമാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. സ്വാഗത സംഘം ചെയര്‍മാന്‍ ഉസ്മാന്‍ കോയ സഖാഫി പതിമംഗലം അധ്യക്ഷത വഹിച്ചു
എം ടി ശിഹാബുദ്ധീന്‍ സഖാഫി മലയമ്മ സന്ദേശ പ്രഭാഷണം നടത്തി.ഇബ്രാഹീം സഖാഫി താത്തൂര്‍. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ശൗക്കത്തലി, വിനോദ് പടനിലം, എം ജൗഹര്‍ എന്നിവര്‍ പ്രസംഗിച്ചു.
എട്ട് സെക്ടറുകളില്‍ നിന്നും ഏഴ് ക്യാമ്പസുകളില്‍ നിന്നുമായി ആയിരത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.

ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സംഗമം സയ്യിദ് ജാബിര്‍ ഹുസൈന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് ടി കെ അബ്ദുറഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ കലാം മാസ്റ്റര്‍ മാവൂര്‍ അനുമോദന പ്രഭാഷണം നടത്തും അലവി സഖാഫി കായലം, ജാബിര്‍ നെരോത്ത്, ബീരാന്‍ മുസ്ലിയാര്‍ പെരുവയല്‍, ഫള്‌ലുറഹ്മാന്‍ അഹ്‌സനി, ഹുസൈന്‍ അഹ്‌സനി കാക്കേരി, അബ്‌റുഹ്മാന്‍ സഖാഫി, റഫീഖ് പിലാശ്ശേരി,
സിറാജ് ചെറുവാടി, അബ്ദുറഊഫ് സഖാഫി ഊര്‍ക്കടവ്, പികെ ഫിറോസ് പങ്കെടുക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!