Kerala News

പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ വിഴിഞ്ഞം തീരദേശം സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ ഇന്ന് വിഴിഞ്ഞം തീരദേശം സന്ദർശിച്ചു.
രാവിലെ വിഴിഞ്ഞത്ത് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസുമായി അദ്ദേഹം അരമണിക്കൂറോളം ചർച്ച നടത്തി. തീരദേശ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളും, സർക്കാർ വകോപ്പുകളുടെ കൃത്യവിലോപവും മറ്റും മെത്രാൻ പ്രതിപക്ഷ നേതാവുമായി സംസാരിച്ചു.
വിശദ വിവരങ്ങളടങ്ങിയ നിവേദനം വിഴിഞ്ഞം ഇടവക കമ്മിറ്റി അദ്ദേഹത്തിന് നൽകുകയും ചെയ്തു. അതിന് ശേഷം പ്രതിപക്ഷ നേതാവ് കടലിൽ വീണ് മരണപ്പെട്ട സേവ്യറിന്റെ വീട് സന്ദർശിച്ചു. തുടർന്ന് അപകടമുണ്ടാകുന്ന തീരദേശ മേഖല സന്ദർശിച്ചു.
അപകടം നടന്ന പ്രദേശം പരിശോധിച്ച് ഇനി അപകടം ആവർത്തിക്കാതിരിക്കാനും അപകടരഹിതമായ സ്ഥലമാക്കി മാറ്റാനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!