Kerala News

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും പിഴയും വിധിച്ച് കോടതി

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശി 47 കാരനായ സൈദ് മുഹമ്മദിനെ 40 വര്ഷം കഠിന തടവിന് വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി. ഒരു ലക്ഷം രൂപ പിഴയും അടക്കണം.
2017 ഫെബ്രുവരി മാസത്തിൽ കൂട്ടുകാരോടൊപ്പം വീട്ടിൽ കളിക്കാൻ വന്ന അയൽക്കാരിയായ അഞ്ച് വയസ്സുകാരി പെൺകുട്ടിയെ പ്രതി തന്റെ വീട്ടിൽ വെച്ചും വീടിന്റെ ടെറസിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്ത് പറയാതിരിക്കാൻ ബാലികയെ ഭീഷണിപ്പെടുത്തിയതായും വ്യക്തമായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ശരിവെച്ച ജഡ്ജ് എംപി ഷിബു ശിക്ഷ വിധിക്കുകയായിരുന്നു.

പീഡനത്തിനിരയായ കുട്ടിക്ക് ജനനേന്ദ്രിയത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി പീഡന വിവരം അമ്മയോട് പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വീട്ടുകാർ ചാവക്കാട് പോലീസിൽ പരാതി കൊടുക്കുകയും കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെഎസ് ബിനോയ് ഹാജരായി. 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!