വെടിക്കെട്ട് ബാറ്റിംഗിന് വിരാമം; യൂസഫ് പത്താൻ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

0
83

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ സഹോദരനാണ്. ഇക്കഴിഞ്ഞ ഐ.പി.എല്‍ താര ലേലത്തില്‍ യൂസഫിനെ ആരും ടീമിലെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെടിക്കെട്ട് ബാറ്റിംഗിലൂടെ ഒരുപാട് ആരാധകരെ നേടിയ കളിക്കാരനാണ് യൂസഫ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ടു തവണയും രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരു തവണയും ഐ.പി.എല്‍ കിരീട നേട്ടത്തിൽ പങ്കാളിയായിരുന്ന യൂസഫ് , രണ്ട് ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിന്റെ കൂടെയും ഉണ്ടായിരുന്നു.

2007-ലെ ട്വന്റി20 ലോകകപ്പ് വിജയത്തിലും 2011-ലെ ഏകദിന ലോകകപ്പ് വിജയത്തിലും ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലാണ് യൂസഫ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ടീമിനായി 57 ഏകദിനങ്ങളും 22 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 810 റണ്‍സും ട്വന്റി 20-യില്‍ 236 റണ്‍സുമാണ് സമ്പാദ്യം.

തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും കുടുംബം, സുഹൃത്തുക്കൾ, പരിശീലകർ, ആരാധകർ, കൂടാതെ രാജ്യത്തിന് മുഴുവനും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റാന്‍ കഴിഞ്ഞതും
ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പുകള്‍ നേടാന്‍ കഴിഞ്ഞതും കരിയറിലെ അവിസ്മരണീയ നിമിഷങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here