Kerala News

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധി;ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ മാര്‍ച്ച് മൂന്നിന് അടിയന്തര യോഗം

സിനിമാ മേഖല നേരിടുന്ന രൂക്ഷപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ അടിയന്തര യോഗം. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് മൂന്നിന് യോഗം നടക്കുക . സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യവും, വിനോദ നികുതിയില്‍ ഇളവ് നീട്ടുന്ന കാര്യവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ക്ക് ഫിലിം ചേംബര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറഷന്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് മാര്‍ച്ച് മൂന്നിന് യോഗം. പത്ത് മാസത്തെ ലോക്ക് ഡൗണിന് ശേഷം സെക്കന്‍ഡ് ഷോ ഇല്ലാതെ തിയറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് ചേംബര്‍ ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ് പറഞ്ഞു . ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തത് ഖേദകരമാണ്.സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്, ബിജു മേനോന്‍ പാര്‍വതി ചിത്രം ആര്‍ക്കറിയാം, പാര്‍വതി നായികയായ വര്‍ത്തമാനം, മോഹന്‍കുമാര്‍ ഫാന്‍സ്,മമ്മൂട്ടിയുടെ വണ്‍ എന്നീ സിനിമകളുടെ റിലീസ് അനിശ്ചിതാവസ്ഥയിലാണ്. കുടുംബ പ്രേക്ഷകര്‍ പ്രധാനമായും വരുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് അമ്പത് ശതമാനമെങ്കിലും ആളുകള്‍ക്ക് അനുമതി നല്‍കി സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് തിയറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!