News Sports

വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോ​ഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരും; വാർത്തകൾ തള്ളി മേരി കോം

  • 25th January 2024
  • 0 Comments

ബോക്സിങ് റിങ്ങിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ തള്ളി മേരി കോം.ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇന്നലെ രാത്രിയാണ് മേരി കോം വിരമിച്ചെന്ന വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മേരി കോം വിശദീകരിക്കുന്നത്. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നായിരുന്നു മേരി കോം പറഞ്ഞത്. അസമിലെ ദിബ്രുഗഢ് […]

Kerala News

നിയമ സെക്രട്ടറി വി. ഹരി നായർ നാളെ വിരമിക്കും

  • 30th July 2023
  • 0 Comments

നിയമവകുപ്പ് സെക്രട്ടറി വി ഹരി നായർ നാളെ സർവീസിൽ നിന്ന് വിരമിക്കും. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം 1989 ലാണ് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചത്. 1995ൽ ജുഡീഷ്യൽ സർവീസിന്റെ ഭാഗമായി. പത്തനംതിട്ട മുൻസിഫ് ആയിട്ടായിരുന്നു ആദ്യനിയമനം. ജുഡീഷ്യൽ സർവീസിൽ നിരവധി ചുമതലകൾ വഹിച്ച അദ്ദേഹം, 2021 ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തുന്നത്. പ്രവർത്തന കാലയളവിൽ നിരവധി സുപ്രധാന നിയമനിർമ്മാണങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിച്ചു. ബിന്ദു ജി ആണ് ജീവിതപങ്കാളി.

Kerala News

തപാൽ വകുപ്പ് മധ്യ മേഖലാ ഡയറക്ടർ കെ. കെ. ഡേവിസ് വിരമിക്കുന്നു

  • 30th July 2023
  • 0 Comments

നാൽപ്പത്തൊന്ന് വർഷത്തെ സേവനത്തിനുശേഷം തപാൽ വകുപ്പിൽ നിന്നും മധ്യ മേഖലാ ഡയറക്ടർ കെ. കെ. ഡേവിസ് (ഇന്ത്യൻ പോസ്റ്റൽ സർവ്വീസസ്) ഇന്ന് വിരമിക്കുന്നു. എറണാകുളം, കോട്ടയം, തൃശ്ശൂർ, ആലുവ എന്നീ തപാൽ ഡിവിഷനുകളിലും റെയിൽവേ മെയിൽ സർവീസസ്, തിരുവനന്തപുരം ഡിവിഷനിലും സീനിയർ സൂപ്രണ്ടന്റായും, തപാൽ ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറലായും. കേരള സർക്കിൾ ഡയറക്ടർ (ഹെഡ്ക്വാർടേഴ്സ്) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളത്ത് അസിസ്റ്റന്റ് ഡയറക്ടർ (മെയിൽസ് 2006-08) തസ്തികയിലിരിക്കെ പിൻകോഡിൻറെ പ്രതിപാദനത്തിലും പ്രചാരണത്തിലും ഊന്നൽ നൽകി അതിനെ ജനകീയമാക്കി […]

Local News

ദുരന്തഭുമിയില്‍ രക്ഷകനായ ഫയർ ഓഫീസർ കെ പി ബാബുരാജ് പടിയിറങ്ങുന്നു

അഗ്‌നിബാധ, പ്രകൃതിദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങി എല്ലാ ദുരിത സമയത്തും ജനങ്ങള്‍ക്ക് രക്ഷകനായി ഫയര്‍ ഫോഴ്‌സ് ടീമില്‍, പിലാശ്ശേരി മിനി നിവാസ് വീട്ടിലെ കെ പി ബാബുരാജ് ഉണ്ടായിരുന്നു. 1996ല്‍ പാലക്കാട് വടക്കാഞ്ചേരിയിലാണ് അദ്ദേഹം സര്‍വീസ് തുടങ്ങിയത്. പിന്നീട് കോഴിക്കോട്, വെള്ളിമാട്കുന്ന് , തള്ളിപറമ്പ് , മാനന്തവാടി, നരികുനി, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തു. റിട്ടയര്‍മെന്റിന്റെ അവസാന കാലം കോഴിക്കോട് വെള്ളിമാട് കുന്ന് ഫയര്‍ സ്‌റ്റേഷനില്‍ ഫയര്‍ ഓഫീസര്‍ ആയിട്ട് സോവനമനിഷ്ടിക്കുന്ന ബാബുരാജ് ഈ മാസം 31 […]

News Sports

ഈ ഐ പി എല്ലിൻ ശേഷം ധോണി വിരമിക്കും; കേദാർ ജാദവ്

  • 15th April 2023
  • 0 Comments

ഈ ഐ പി എൽ സീസണോടെ ധോണി വിരമിക്കുമെന്നുറപ്പാണെന്ന് സഹ താരം കേദാർ ജാദവ്. ഇത് ധോണിയുടെ അവസാന സീസൺ ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ഇപ്പോൾ കളിക്കുന്നത് ആരാധകർ മിസ് ചെയ്യരുതെന്നും ന്യൂസ് 18 ക്രിക്കറ്റ്നെക്സ്റ്റിന് നൽകിയ അഭിമുഖത്തിൽ കേദാർ പറഞ്ഞു. “ഒരു താരമെന്ന നിലയിൽ ഐപിഎലിൽ ധോണിയുടെ അവസാന സീസണാവും ഇതെന്ന് ഞാൻ 2000 ശതമാനം ഉറപ്പിച്ചുപറയുന്നു. ജൂലായിൽ ധോനിക്ക് 42 വയസാവും. ഇപ്പോഴും മാച്ച് ഫിറ്റാണെങ്കിലും അദ്ദേഹവും ഒരു മനുഷ്യനാണ്. ഇത് അദ്ദേഹത്തിൻ്റെ […]

എ.ഡി.എം എൻ. പ്രേമചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു

കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എൻ. പ്രേമചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു. മുൻ തിരൂർ ആർ.ഡി.ഒ ആയിരുന്ന അദ്ദേഹം 1989-ൽ ഏറനാട് താലൂക്ക് ഓഫീസിൽ എൽ.ഡി ക്ലർക്ക് ആയാണ് സർവീസിൽ പ്രവേശിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കാസർ ഗോഡ് ജില്ലകളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി, കോഴിക്കോട് താലൂക്ക് തഹസിൽദാർ, അമ്പലവയൽ ആർ.ആർ തഹസിൽദാർ, കോഴിക്കോട് എൽ.എ, എൽ.ആർ തഹസിൽദാർ, പാലക്കാട് എൽ.എ ഡെ. കലക്ടർ, കാസർ ഗോഡ് എൽ.ആർ ഡെ. കലക്ടർ, മലപ്പുറം […]

News Sports

വെടിക്കെട്ട് ബാറ്റിംഗിന് വിരാമം; യൂസഫ് പത്താൻ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

  • 27th February 2021
  • 0 Comments

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ സഹോദരനാണ്. ഇക്കഴിഞ്ഞ ഐ.പി.എല്‍ താര ലേലത്തില്‍ യൂസഫിനെ ആരും ടീമിലെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെടിക്കെട്ട് ബാറ്റിംഗിലൂടെ ഒരുപാട് ആരാധകരെ നേടിയ കളിക്കാരനാണ് യൂസഫ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ടു തവണയും രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരു തവണയും ഐ.പി.എല്‍ കിരീട നേട്ടത്തിൽ പങ്കാളിയായിരുന്ന യൂസഫ് , രണ്ട് ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിന്റെ കൂടെയും ഉണ്ടായിരുന്നു. […]

Local

കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് വിരമിച്ചു

കുന്ദമംഗലം : കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് നീണ്ട 32 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്നും ഇന്നലെ വിരമിച്ചു. ലക്ഷദ്വീപിലെ ഗവ.കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മർകസ് ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിൽ ചരിത്രാധ്യാപകനായി ജോലി ചെയ്ത ശേഷം 2011ൽ ഗേൾസ് ഹയർ സെക്കണ്ടറിയുടെ പ്രഥമ പ്രിൻസിപ്പാളാവുകയും ചെയ്തു. 2017 മുതൽ മർകസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാളായി സേവനം ചെയ്യുകയായിരുന്ന സമദ് മാസ്റ്റർ.കോഴിക്കോട് ജില്ലാ ‘ഹിസ്റ്ററി അസോസിയേഷൻ ട്രഷറർ, […]

error: Protected Content !!