ഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിലെ നിര്‍ണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങള്‍ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ച മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും മുന്‍നിര്‍ത്തി വന്‍ അഴിച്ചുപണിക്കാണ് ബിജെപി ഒരുങ്ങുന്നത്.
കേന്ദ്ര മന്ത്രിസഭ; വന്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി; നിര്‍മല സീതാരാമന്റെ വകുപ്പ് മാറ്റും?

