Kerala

ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണം നടത്താന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം. രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് ഗിരിഷിന്റെ ബെഞ്ചണ് ഉത്തരവ് ഇട്ടത്. മരണത്തില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2018-ലാണ് വാഹനാപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന സിബിഐ അന്വേഷണത്തില്‍ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചനയില്ലെന്നും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിബിഐയുടെ കണ്ടെത്തലുകളില്‍ തൃപ്തരല്ലാത്ത കുടുംബം അപകടം നടന്ന സ്ഥലത്തെ ചില നിര്‍ണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!