സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം പൂവണിയിക്കുന്ന കോഴിക്കോട് ജില്ലയിലെ ഓഫ്ലൈന്‍ പി എസ് സി അക്കാദമിക്ക് റിപ്പോര്‍ട്ടര്‍ ടിവി യുടെ ആദരം. 2023 – 24 കാലയളവില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ജോലിലേക്ക് എത്തിച്ചതിനാണ് പുരസ്‌കാരം സമ്മാനിച്ചത്.
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് കേരള ഫോക്ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെ തലശ്ശേരിയില്‍ നടന്ന റിപ്പോര്‍ട്ടര്‍ ടിവി കോണ്‍ക്ലേവില്‍ കേരള നിയമസഭാ സ്പീക്കര്‍ എ എം ഷംസീര്‍ ബെസ്റ്റ് അക്കാദമി അക്കാഡമിക് ഹെഡ് കെ സന്ദീപിന് അവാര്‍ഡ് സമ്മാനിച്ചു.
9 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് 5000 അധികം വിജയഗാഥകള്‍ തീര്‍ത്ത കോഴിക്കോട് ജില്ലയിലെ ഏക പി എസ് സി അക്കാദമിയാണ് ബെസ്റ്റ്. 2023 – 24 കാലയളവില്‍ മാത്രം 221 പേര്‍ വിവിധ സര്‍ക്കാര്‍ ജോലികളില്‍ നിയമനം നേടി.
വിശാലമായ ക്യാമ്പസ് ആധുനിക രീതിയിലുള്ള ക്ലാസ് റൂമുകള്‍ എന്നിവ മറ്റുള്ളവരില്‍ നിന്ന് ബെസ്സിനെ വ്യത്യസ്തമാക്കുന്നു. കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍, പി എസ് സിയുടെ പുതിയ സിലബസുകള്‍ പ്രകാരം തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയലുകള്‍ ബെസ്റ്റിന്റെ മാത്രം പ്രത്യേകതകളാണ്.
2024 ല്‍ എല്‍പി,യുപി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഇരുനൂറിലധികം പേര്‍ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വിജയങ്ങളെല്ലാം ബെസ്റ്റിന്റെ ഒരു ഓഫ്ലൈന്‍ ക്യാമ്പസില്‍ നിന്നും മാത്രമുള്ളതാണ്.