മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലിയോണല്‍ മെസിയേയും അര്‍ജന്റീനാ ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍, കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയ്ക്കാണ് കൈമാറിയിത്. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും കായികമന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കായിക മന്ത്രി വ്യക്തമാക്കി. മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സ്പെയിനില്‍ എത്തി അര്‍ജന്റീന അധികൃതരെ കണ്ടിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നഷ്ടമുണ്ടാക്കിയായിരുന്നു മന്ത്രിയുടെ യാത്ര. മെസിയെ […]









